എന്തൊരു പ്രവചനം… ജ്യോതിഷന്മാര്‍ പോലും തോറ്റുപോകും ! ഇത്തവണ എന്‍ഡിഎയുടെ വിജയം ചാണക്യ പ്രവചിച്ചതു പോലെതന്നെ; ചാണക്യയുടെ പിഴയ്ക്കാത്ത പ്രവചനങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളുകള്‍ എല്ലാം എന്‍ഡിഎയ്ക്കു തന്നെയാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും ന്യൂസ്24-ചാണക്യ പ്രവചനം ഏവരെയും കടത്തിവെട്ടി.ന്യൂസ്24-ചാണക്യ നടത്തിയ പ്രവചനത്തെ അവിശ്വസനീയം എന്നേ പറയാനുള്ളൂ. വളരെ വസ്തുനിഷ്ഠം,ശാസ്ത്രീയം. എന്‍.ഡി.എ. 350 സീറ്റും ബി.ജെ.പി. 300 സീറ്റും യു.പി. എ. 95 സീറ്റും കോണ്‍ഗ്രസ് 55 സീറ്റും മറ്റുള്ളവര്‍ 97 സീറ്റും നേടുമെന്നാണ് ഇവര്‍ പ്രവചിച്ചത്. ഏജന്‍സികള്‍ പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി സര്‍വേകള്‍ നടത്തി എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ദേശീയതലത്തില്‍ നടത്തിയ ഒന്‍പതു സര്‍വേഫലങ്ങളിലും മോഡിതരംഗമായിരുന്നു. എന്‍.ഡി.എ. 300ല്‍ പരം സീറ്റ് നേടുമെന്ന് ആറു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ബി.ജെ.പി.ഒറ്റയ്ക്ക് 250 നുമുകളില്‍ സീറ്റു നേടുമെന്നായിരുന്നു മൂന്നു സര്‍വേകളുടെ ഫലം. യു.പി.എ. പരമാവധി 95 നും 130നും മധ്യേ സീറ്റു നേടുമെന്നായിരുന്നു ബഹുഭൂരിപക്ഷ ഏജന്‍സികളും പറഞ്ഞുവച്ചത്. ഇതില്‍ തന്നെ കോണ്‍ഗ്രസ് 55 മുതല്‍ 81 വരെ സീറ്റേ നേടൂ എന്നും…

Read More