ഇരുപത്തിനാലു വര്‍ഷം ഭ്രൂണാവസ്ഥയില്‍ കഴിഞ്ഞ എമ്മ എന്ന നവജാതശിശു ശാസ്ത്രത്തിനു പോലും അദ്ഭുതമാവുകയാണ്. ഇവള്‍ ഭൂജാതയായിട്ട്് കഷ്ടിച്ച് ഒരുമാസം മാത്രമേ ആയിട്ടുള്ളൂ.24 വര്‍ഷം മുമ്പ് യഥാര്‍ഥ അമ്മയുടെ വയറ്റില്‍ നിന്നും പറിച്ചെടുത്തതാണവളെ, പിന്നീട് അവളെ ഉള്‍ക്കൊള്ളാവുന്ന അമ്മയെയും പ്രതീക്ഷിച്ച് ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. 1992 ഒക്ടോബര്‍ 14 നാണ് എമ്മ ഭ്രൂണാവസ്ഥയില്‍ അമേരിക്കയിലെ ടെന്നസീയിലെ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ സൂക്ഷിക്കപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് ഭ്രൂണം ഇവിടെയെത്തുന്നതെന്ന കാര്യം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഒടുവില്‍ ഒരു വര്‍ഷം മുമ്പ് ടീന ഗിബ്‌സണ്‍ എന്ന ഇരുപത്തിയഞ്ചുകാരി എമ്മയെ സ്വീകരിക്കുകയാരുന്നു. തണുത്ത ജീവിതത്തില്‍ നിന്നും അമ്മയുടെ ചൂടറിഞ്ഞ് എമ്മ കഴിഞ്ഞ നവംബര്‍ 25നാണ് ഭൂമിയിലേക്ക് ഇറങ്ങിവന്നത്. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ക്രിീസ്തുമസ് സമ്മാനമെന്നാണ് എമ്മയെ ടീന വിശേഷിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിന് തന്നെ അദ്ഭുതമാണ് എമ്മ. ഇത്ര ദീര്‍ഘമായ കാലയളവില്‍ ഒരു ഭ്രൂണം സൂക്ഷിക്കപ്പെടുകയും…
Read More