കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 24589 ആളുകളോ ? അധികൃതരുടെ അബദ്ധത്തില്‍ പുറത്തു വന്ന കണക്കുകള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്

വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത് വിചാരിക്കുന്നതിന്റെ 50 ഇരട്ടി ആളുകള്‍ക്കോ ? ഇതുവരെ ചൈനീസ് ഗവണ്‍മെന്റ് നല്‍കുന്ന കണക്കുകള്‍ മാത്രമേ പുറംലോകത്തിനു ലഭ്യമായിരുന്നുള്ളൂ. ഇതു പ്രകാരം മരണ സംഖ്യ 600ല്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഈ കണക്കുകളെ അപ്രസക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ ഈ സാഹചര്യത്തില്‍ ഏവരെയും ഞെട്ടിക്കുകയാണ്. ഇതുവരെ 1,54,023 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേര്‍ മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെന്‍സെന്റ് പുറത്തുവിട്ടത്. എന്നാല്‍ തെറ്റുപറ്റിയെന്ന വിശദീകരണത്തോടെ, ഈ കണക്കുകള്‍ ഉടന്‍തന്നെ പിന്‍വലിക്കുകയും ചെയ്തു. ചൈന യഥാര്‍ഥത്തില്‍ അവകാശപ്പെടുന്നതിലും എത്രയോ ഇരട്ടിയാണ് 563 പേര്‍ മരിച്ചുവെന്നും 28,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നുമാണ് ഇന്നലെവരെയുള്ള ഔദ്യോഗികണക്ക്. ടെന്‍സെന്റ് പുറത്തുവിട്ട കണക്കുകളാണ് സത്യമെങ്കില്‍, രോഗബാധ…

Read More