48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര് ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ്…
Read More