25 കോടിയുമായി അംബാനി സിപിഐ ഓഫീസിലെത്തി ! അന്ന് അംബാനിയോട് എബി ബര്‍ദന്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍

മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന എത്തിയെന്നും എന്നാല്‍ പാര്‍ട്ടി അത് നിരസിച്ചെന്നും വെളിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്. പന്ന്യന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്‍ദന്‍ പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും…

Read More

അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…

Read More