സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് പാര്‍ട്ടി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകര്‍ സെയില്‍. ആര്യന്റെ മോചനത്തിനായി എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെ, കേസില്‍ സാക്ഷിയായ കെ.പി ഗോസാവി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നല്‍കിയെന്നുമാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. പ്രഭാകര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആര്യന്‍ ഖാനുമൊത്തുളള ഗോസാവിയുടെ സെല്‍ഫി പുറത്തുവന്നത് വാര്‍ത്തയായിരുന്നു. ഇയാളെ ഇപ്പോള്‍ കാണ്മാനില്ല. റെയ്ഡ് നടന്ന ദിവസം താന്‍ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാകര്‍ പറയുന്നു. എന്‍സിബി ഓഫീസിന് സമീപം സാം എന്ന് പേരുളള ഒരാളുമായി ഗോസാവി കൂടിക്കാഴ്ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുളള കാറിനടുത്തേക്ക് അവര്‍ പോയി. അതില്‍ ഷാരൂഖിന്റെ മാനേജര്‍…
Read More