അധോലോക നായകന് ദാവൂദ് ഇബ്രാഹിന് തലയ്ക്ക് വിലപറഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ദാവൂദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല്‍ (ജാവേദ് ചിക്ന), ഛോട്ടാ ഷക്കീല്‍ (ഷക്കീല്‍ ഷെയ്ഖ്), ടൈഗര്‍ മേമന് (ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്) എന്നിവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1993-ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ, ഇന്ത്യയില്‍ നടത്തിയ നിരവധി ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത…
Read MoreTag: 25 lakhs
കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍ ! കൂടാതെ പ്രസവാവധിയും പിതൃത്വ അവധിയും…
ലോകജനസംഖ്യയില്‍ ഇന്ത്യ അധികം വൈകാതെ ചൈനയെ മറികടക്കുമെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. നിലവില്‍ ഏകദേശം 144 കോടിയാണ് ചൈനയിലെ ജനസംഖ്യ. എന്നാല്‍, ചൈന ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനന നിരക്ക് കൂട്ടാന്‍ ദമ്പതികള്‍ക്ക് ബേബി ലോണ്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈന ഭരണകൂടം. വടക്ക്-കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യ കുട്ടികളുണ്ടാവാന്‍ വേണ്ടി വിവാഹിതരായ ദമ്പതികള്‍ക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവന്ന ചൈനയുടെ സെന്‍സസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ചൈന ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. രണ്ടുകുട്ടി നയം തിരുത്തി മൂന്ന് കുട്ടികള്‍ ആവാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്…
Read Moreഅടി മക്കളെ സല്യൂട്ട് ! ഗ്രാമത്തില്‍ തടാകം നിര്‍മ്മിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം രൂപ; ഊഷരമായ ഭൂമി സമൃദ്ധമാക്കിയ ആ പ്രയത്നത്തിന്റെ കഥയിങ്ങനെ…
ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന് കെല്‍പ്പുള്ള അപൂര്‍വം ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് അമ്പതുകാരനായ പ്രൊഫസര്‍ സന്നപ്പ കമാതെ. കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല കാരണം ഈ മനുഷ്യനാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു. നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. ആറു വര്‍ഷം മുമ്പ് പ്രൊഫ.സന്നപ്പ ഇവിടെ കൃത്രിമ തടാകം നിര്‍മിക്കുന്നതു വരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. ബെല്ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ…
Read More