പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രതിഫലവും. 2,500 രൂപയാണ് പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം മുതലാണ് പ്രതിഫലം നല്‍കാനുള്ള ഫണ്ട് നീക്കിവച്ചിരിക്കുന്നത്. ഈയിനത്തില്‍ നല്കാന് അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കി. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇന്‍ഫോര്‍മര്‍’മാരുടെ വിവരങ്ങള്‍ പുറത്തുവിടില്ല. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്ക്ക് 21 വയസ്സുമാണ് വിവാഹപ്രായം.
Read MoreTag: 2500
ഇറ്റലിയില്‍ മരണം 2500 കഴിഞ്ഞു ! ഇന്നലെ മാത്രം മരിച്ചത് 345 പേര്; രോഗബാധിതരെല്ലാം മരണഭയത്തില്‍; ശാപം ബാധിച്ച നാടായി ഇറ്റലി മാറുമ്പോള്‍…
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്നത് ഇറ്റലിയാണ്. ഇതിനോടകം മരണസംഖ്യ 2500 കടന്ന ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 31,500 ആണ്. നിലവിലെ സൗകര്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ അപര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗബാധയേല്‍ക്കുന്നത് ഇവരെ വലയ്ക്കുകയാണ്. പല ആശുപത്രികളിലെയും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചത് ചികിത്സയെയും ബാധിക്കുന്നുണ്ട്. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളുടെ അലഭ്യതയാണ് മറ്റൊരു പ്രശ്നം. ‘മൂന്നാഴ്ച മുന്‍പ് വരെ ഞങ്ങള്‍ എല്ലാ രോഗികള്‍ക്കും എല്ലാത്തരത്തിലുമുള്ള പരിചരണം ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐസിയുവില്‍ ഏതെല്ലാം രോഗികളെ കിടത്തണമെന്ന് തിരഞ്ഞു പിടിക്കേണ്ട ഗതികേടിലാണ്. അത്രയധികം വര്‍ദ്ധിച്ചു രോഗബാധിതരുടെ എണ്ണം’ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് മിര്‍ക്കോ നിക്കോട്ടി പറയുന്നു. കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനം മറ്റ് ഗുരുതര രോഗങ്ങളുള്ളവരേയും ബാധിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യമായ ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ കിട്ടാതെ പോകാനും ഇത് കാരണമാകുന്നു. ആംബുലന്‍സുകളുടെ…
Read More