കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി). കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്താന് സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇതുവരെ നടന്ന ലഹരിവേട്ടയാണിത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക…
Read MoreTag: 25000
നീലക്കുറിഞ്ഞി പറിക്കാന്‍ ഇങ്ങുവാ ! നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി മൂന്നു വര്‍ഷം പിഴയും 25000 രൂപ പിഴയും…
നീലക്കുറിഞ്ഞി പറിക്കാന്‍ മൂന്നാറിലെത്തുന്നവര്‍ക്ക് ഇനി കിട്ടുക എട്ടിന്റെ പണി. മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.
Read Moreസിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്മാന് ഖാന് ! സല്ലുവിന്റെ സഹായം ഇങ്ങനെ…
കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന് സല്മാന് ഖാന്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്മാന് ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്മാന് ഖാന് വിതരണം ചെയ്തിരുന്നു. സല്മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…
Read Moreഎന്തൊരു മീന്‍കറി, എന്തൊരു രുചി; മീന്‍ കറി കഴിച്ച് മയങ്ങിയ മന്ത്രി പാചകക്കാരന് ടിപ്പായി കൊടുത്തത് 25000 രൂപ; പിന്നെ നല്‍കിയത് മറ്റൊരു കിടിലന്‍ ഓഫറും…
മംഗലൂരു: മീന്‍കറിയുടെ രുചിയില്‍ മനംമയങ്ങിയ കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാന് ഹോട്ടല്‍ ജീവനക്കാരന് ടിപ്പായി നല്‍കിയത് 25,000 രൂപ. ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടാണ് മന്ത്രി പണം നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്കി. വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയപ്പോഴാണ് മന്ത്രിയും സംഘവും ലോവര്‍ ബെന്ദൂരിലെ ‘ഫിഷ് മാര്‍ക്കറ്റ്’ എന്ന ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു. തുടര്‍ന്ന് ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം 25,000…
Read More