തിരുവനന്തപുരം: ‘ ജീവിതം ഒരു സൈക്കിള്‍ ഓടിക്കുന്നത് പോലെയാണ്. ബാലന്‍സ് കിട്ടാന്‍ നിങ്ങള്‍ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം’, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദര്‍ശനം. താന്‍ മുന്നോട്ടു നീങ്ങേണ്ട പാതയെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യവുമുണ്ട്. ആ വഴി പരമമായ അറിവിലേക്കാണെന്നു മാത്രം. 26 ഭാഷകളില്‍ പ്രാവീണ്യം. ഡിലിറ്റ്, ആറ് പിഎച്ച്ഡി, 35 ബിരുദാനന്തര ബിരുദം, നാല് ബിരുദം, രണ്ട് പിജി ഡിപ്ലോമ, ഏഴ് ഡിപ്ലോമ. നബിചരിതം മഹാകാവ്യം അടക്കം 21 പുസ്തകങ്ങള്‍, വിസിറ്റിങ് പ്രൊഫസര്‍, വിദ്യാഭ്യാസ, മാനേജ്മെന്റ്, ജ്യോതിഷ കണ്‍സള്‍ട്ടന്റ്, താന്ത്രിക വിദഗ്ധന്‍, പ്രഭാഷകന്‍, രാഷ്ട്രീയ ഉപദേഷ്ടാവ്, രാഷ്ട്രീയ പ്രവാചകന് …തീരുന്നില്ല ഡോ.ലക്ഷ്മിദാസന്റെ സവിശേഷതകള്‍. പിണറായി വിജയന് മുഖ്യമന്ത്രിയാകുമെന്ന് മാത്രമല്ല, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ട് തുടരുമെന്ന പ്രവചനവും ഡോ.ലക്ഷ്മിദാസനെ ശ്രദ്ധേയനാക്കി. ചക്രവര്‍ത്തിയുടെ യോഗമാണ് പ്രധാനമന്ത്രിക്കെന്നും, മോദിക്ക് ഉടന്‍ പകരക്കാരുണ്ടാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍, ഇത്തരം…
Read More