സിനിമയെ അനുസ്മരിപ്പിക്കുന്ന മോഷണം എന്നു പറഞ്ഞാല്‍ ഇതാണ് ! മമ്മൂട്ടി ചിത്രം അതിരാത്രത്തെ അനുസ്മരിപ്പിക്കുന്ന മോഷണത്തിലൂടെ ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് കവര്‍ന്നത് ആറുലക്ഷത്തോളം രൂപ…

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അതിരാത്രം. ഈ സിനിമയെ ഓര്‍മിപ്പിക്കുകയാണ് അടുത്തിടെ ഷാര്‍ജയില്‍ നടന്ന ഒരു മോഷണവും രക്ഷപെടലും. ഷാര്‍ജ അല്‍ജുബൈലില്‍ ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് 28,500 ദിര്‍ഹം തട്ടിയെടുത്ത് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് ആ ചിത്രത്തില്‍ ശങ്കര്‍ അവതരിപ്പിക്കുന്ന അബു എന്ന കഥാപാത്രം കാണിച്ച സൂത്രം പ്രയോഗിച്ചാണ്. ഈ രംഗം പിന്നീട് പല ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട് പല വ്യത്യസ്ത രീതിയില്‍ എന്നുമാത്രം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും എടിഎമ്മില്‍ നിന്ന് 30,000 ദിര്‍ഹം(ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) പിന്‍വലിച്ച് മടങ്ങുമ്പോള്‍ രണ്ട് പേര്‍ പണം തട്ടിയെടുത്തു ഓടുകയായിരുന്നു. ഇവരുടെ പിന്നാലെ നിലവിളിച്ചുകൊണ്ട് ദമ്പതികളും ഓടി. ഇതുകേട്ട് തൊട്ടടുത്തെ കഫ്റ്റീരിയയില്‍ നിന്ന് മലയാളികളടക്കമുള്ളവര്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ പിന്തുടര്‍ന്നു. കുറച്ചു ദൂരം എത്തിയപ്പോഴേയ്ക്കും കവര്‍ന്ന പണത്തിന്റെ കെട്ടില്‍ നിന്ന് 1500 ദിര്‍ഹം വഴിയിലുപേക്ഷിച്ച് കവര്‍ച്ചക്കാര്‍ വിദഗ്ധമായി ഓടി മറയുകയായിരുന്നു.…

Read More