രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില. ഇവര്‍ കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര്‍ സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില്‍ ഹെറോയിന്‍ എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു…
Read MoreTag: 30 crores
കോവാക്സിന് പ്രതീക്ഷിച്ചതിലും ഫലപ്രദം ! ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 30 കോടി ആളുകളില്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കും; വിവരങ്ങള്‍ ഇങ്ങനെ…
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിന് 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്സീന് ആകാനാണു കോവാക്സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്സീന് ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്. പണം ഈടാക്കാതെ സൗജന്യമായി വാക്സീന് നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സീന് നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് നേരത്തേ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്സീന് നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്സിനേഷന് ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ…
Read Moreഒന്നിരുട്ടി വെളുത്തപ്പോള്‍ പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരി ! ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ; പണം വന്ന വഴിയറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…
രാത്രി ഇരുട്ടി വെളുത്തപ്പോള്‍ താന്‍ കോടീശ്വരിയായി എന്ന സത്യമറിഞ്ഞാല്‍ ആരുടെയും ബോധം പോകും. ഇത്തരത്തില്‍ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് 30 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് അക്കൗണ്ടില്‍ പണം എത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് കോടികള്‍ എത്തിയത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. മുമ്പ് ഇവരുടെ അക്കൗണ്ടില്‍ 60 രൂപ മാത്രമായിരുന്നുണ്ടായിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു ലക്ഷം…
Read More