30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ ഒടുവില്‍ കണ്ടെത്തി കുടുംബം. ഇവരുടെ വീടിന്റെ തട്ടിന്‍പുറത്ത് ആമയുണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല എന്ന് പേരുള്ള ആമയെ നഷ്ടപ്പെട്ടത്. ഇതിനായി ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ കെട്ടിടം പണിക്കാര് മുന്‍വശത്തെ വാതില്‍ തുറന്ന് വെച്ചതിനെ തുടര്‍ന്നാണ് ആമയെ കാണാതായതെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. 30 വര്‍ഷത്തിന് ശേഷം അവരുടെ പിതാവ് ലയണല്‍ മരിച്ചപ്പോള്‍, കുടുംബം തറവാട് വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്ത് നിന്ന് ആമയെ കണ്ടെത്തിയത്. ലയോണലിന്റെ മകന് ലിയാന്‍ഡ്രോ, കാണാതായ മാനുവേലയെ ഒരു പഴയ റെക്കോര്‍ഡ് പ്ലെയര്‍ അടങ്ങിയ പെട്ടിയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. എന്തും ശരിയാക്കാമെന്നാണ് അച്ഛന് കരുതിയതെന്നും അതിനാലാണ് പഴയതെല്ലാം തട്ടിന് പുറത്ത് കൂട്ടിയിട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വര്‍ഷമായി ആമ എങ്ങനെ ജീവിച്ചിരുന്നു എന്നോര്‍ത്ത്…
Read MoreTag: 30 years
ക്ലാസ്മുറിയില്‍ അപമാനിച്ചു ! 30 വര്‍ഷങ്ങള്‍ക്കു ശേഷം അധ്യാപികയോടു പകവീട്ടി വിദ്യാര്‍ഥി; കുത്തിയത് 101 തവണ…
പ്രൈമറി ക്ലാസ്മുറിയില്‍ നേരിട്ട അപമാനത്തിന് വിദ്യാര്‍ഥി പകരം ചോദിച്ചത് 30 വര്‍ഷത്തിന ശേഷം. അപമാനിച്ച അധ്യാപികയോടുള്ള പക മനസ്സില്‍ സൂക്ഷിച്ച മുന്‍ വിദ്യാര്‍ഥി അവരെ 101 തവണ കുത്തി കൊലപ്പെടുത്തിയാണ് പക തീര്‍ത്തത്. 2020 നവംബര്‍ 20ന് ബെല്‍ജിയത്തില്‍ നടന്ന കൊലപാതകത്തിനു പിന്നിലെ കാരണം പ്രോസിക്യുഷന് കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു. ഗണ്ടര്‍ യുവെന്റസ് (37) ആണ് തന്റെ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്ന മരിയ വെര്ലിണ്ടനെ (59) കുത്തിക്കൊലപ്പെടുത്തിയത്. 1990കളുടെ തുടക്കത്തിലാണ് ഏഴു വയസ്സുകാരനായ ഗണ്ടര്‍ യുവെന്റ്സ് ക്ലാസ്മുറിയില്‍ അധിക്ഷേപം നേരിട്ടത്. ആന്റ്വെര്‍പ് ഹെറെലാന്സിലുള്ള വീട്ടിലാണ് അവര്‍ കൊല്ലപ്പെട്ടത്. അവരുടെ ദേഹത്ത്നിന്ന് ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് പ്രതി ഗണ്ടര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഡൈനിംഗ് ടേബിളില്‍ അവരുടെ പഴ്സ് കിടപ്പുണ്ടായിരുന്നു. അതിലുള്ള പണം ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണമല്ല കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. എന്നാല്‍…
Read Moreഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല ! ‘ദശരഥം’ സിനിമയില്‍ നിന്നും കട്ട് ചെയ്ത സീന്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം വൈറലാകുന്നു…
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ‘ദശരഥം’ എന്ന ചിത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. അക്കാലത്ത് അത്ര പരിചിതമല്ലാത്ത ഒരു സംഭവമാണ് സിനിമ പറഞ്ഞത്. അതിനാല്‍ തന്നെ അക്കാലത്ത് സിനിമ അത്ര ചര്‍ച്ചയായതുമില്ല. എന്നാല്‍ പിന്നീട് ചിത്രം വലിയ ചര്‍ച്ചയായി. വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. നായകനായി വേഷമിട്ടത് മോഹന്‍ലാലാണ്. കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം.…
Read More