അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന് പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…
Read More