അങ്ങനെ അതും… ഹൈദരാബാദ് നൈസാം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച വന്‍തുകയുടെ അവകാശികള്‍ ഇന്ത്യയെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി; തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്റെ ജീവിതം പിന്നെയും ബാക്കി…

സമീപകാലത്ത് ഇന്ത്യമായി കൊമ്പു കോര്‍ക്കുന്നിടത്തെല്ലാം പാക്കിസ്ഥാനെ കാത്തിരുന്നത് തിരിച്ചടികളായിരുന്നു. ഹൈദരാബാദ് നൈസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട് 70 വര്‍ഷമായി നിലനിന്ന കേസിലും പാകിസ്ഥാന് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഇന്ത്യ വിഭജന സമയത്ത് നൈസാം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച തുക സംബന്ധിച്ച അവകാശ തര്‍ക്കത്തിലാണ് ഇന്ത്യയ്ക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതി വിധിയുണ്ടായത്. നൈസാം ഉസ്മാന്‍ അലി ഖാന്റെ നിക്ഷേപമായ 35 ദശലക്ഷം പൗണ്ട് (306 കോടി രൂപ) സംബന്ധിച്ചാണ് കേസ് നിലനിന്നത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാര്‍ക്യുസ് സ്മിത്ത് വിധിച്ചു. സ്വത്തിന്‍ മേലുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ കോടതി നിഷ്‌കരുണം തള്ളുകയും ചെയ്തു. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി യാതൊരു അര്‍ഹതയുമില്ലെന്നും കോടതി നിരീക്ഷിച്ചു. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് കൈവശം വച്ചിരിക്കുന്ന നൈസാമിന്റെ സ്വത്തിന്റെ അവകാശം പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം…

Read More