ന്യൂഡല്‍ഹി: ബിഹാറിലെ അനാഥാലയത്തില്‍ നടന്ന പീഡനത്തെക്കുറിച്ച് പുറത്തു വരുന്ന കഥകള്‍ ഞെട്ടിക്കുന്നത്. മുസാഫര്‍പുര്‍ ജില്ലയിലെ അനാഥാലയ നടത്തിപ്പുകാരുടെ പേരില്‍ സിബിഐ. കേസ് രജിസ്റ്റര്‍ ചെയ്തു. സേവാ സങ്കല്‍പ്പ് വികാസ് സമിതിയുടെയാണ് അനാഥാലയം. പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ കുട്ടികള്‍ സ്വയം മുറിവേല്‍പ്പിച്ചതായുള്ള റിപ്പോര്‍ട്ടും അന്വേഷണത്തിനിടെ പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചവരില്‍ അനാഥാലയത്തിലെ ജീവനക്കാരുമുണ്ട്. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണു പീഡനക്കഥകള്‍ പുറത്തുവന്നത്. അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തെക്കുറിച്ചുള്ള പരാതി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് പരാതി നല്‍കിയതോടെ പെണ്‍കുട്ടികളെ പട്നയിലെയും മധുബാനിയിലെയും വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. സേവാ സങ്കല്‍പ്പ് വികാസ് സമിതി അധ്യക്ഷന്‍ ബ്രിജേഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 34 കുട്ടികളാണു…
Read More