കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും ജമ്മുകാഷ്മീരിലെ സ്ഥിരതാമസവുമായി ബന്ധപ്പെട്ട 35എ അനുച്ഛേദവും എടുത്തു കളയുന്നതോടെ എന്താണ് ഈ വകുപ്പുകള്‍ എന്നറിയേണ്ടതുണ്ട്. ആദ്യം അറിയേണ്ടത് സുപ്രധാനമായ 370-ാം വകുപ്പിനെപ്പറ്റിത്തന്നെയാണ്. അതിനായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തേക്ക് സഞ്ചരിക്കേണ്ടി വരും. ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങള്‍ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി ചേര്‍ന്നു. എന്നാല്‍ ജമ്മു കാഷ്മീരിലെ ഹിന്ദുമത വിശ്വസിയായ മഹാരാജ ഹരിസിംഗിന് സ്വതന്ത്രമായി നില്‍ക്കാനായിരുന്നു താല്‍പര്യം. മുസ്ലിങ്ങള്‍ ധാരാളമുള്ള മേഖലയായിരുന്നതിനാല്‍ കാഷ്മീര്‍ തങ്ങളുടെയൊപ്പം ചേരുമെന്നായിരുന്നു പാകിസ്ഥാന്റെ വിശ്വാസം. എന്നാല്‍ കാര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടര്‍ന്നു ഗോത്ര വര്‍ഗക്കാരായ റസാകര്‍ സേനയെ പാക്കിസ്ഥാന്‍ ഇളക്കി വിട്ടു. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന്റെ നല്ലൊരു ഭാഗം കയ്യടക്കിയപ്പോള്‍ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ ഇതിനോട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുഖം തിരിച്ചു. കാരണം ജമ്മു കാഷ്മീര്‍ മറ്റൊരു…
Read More