പുലിയെ ആന വെല്ലുമോയെന്ന് വരും നാളുകളില്‍ കണ്ടറിയാം. പുലിമുരുകനില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആര്യയുടെ കടമ്പന്‍. ചീറിപായുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് വില്ലനുമായി ആര്യ നടത്തുന്ന കിടിലന്‍ സംഘടനം ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ. ഭൂമിയില്‍ നിന്ന് ഉയര്‍ന്നു ചാടി ആനക്കൊമ്പില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ അടിച്ചുവീഴ്ത്തുന്ന പ്രകടനം പുലിമുരുകനെ വെല്ലുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകം പരിശീലനം നല്‍കിയ 50 ആനകളെ ഉള്‍പ്പെടുത്തിയാണ് ക്ലൈമാക്‌സ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ചിത്രീകരണത്തിനായി അഞ്ചുകോടി രൂപയാണ് ചിലവിട്ടത്. സിനിമയില്‍ വനവാസിയായ കടമ്പനെയാണ് ആര്യ അവതരിപ്പിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ വരുന്ന കോര്‍പ്പറേറ്റുകാരില്‍ നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആര്യ സിക്‌സ് പാക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. 15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ്…
Read More