അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രൂപീകരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ്മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read MoreTag: 40000
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read More3000 രൂപയ്ക്ക് മോഷണമുതല്‍ വിറ്റശേഷം കടയുടമയുടെ 40000 രൂപയുടെ മൊബൈലുമായി മുങ്ങി !
മോഷ്ടിച്ചെടുത്ത ബാറ്ററി വില്‍ക്കാനെത്തി കടയുടമയുടെ മൊബൈല്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ: വി.വി. വിമല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു. കടയില്‍ നിന്ന് തിരികെ ഇറങ്ങുന്ന സമയം മേശയ്ക്ക് മുകളില്‍ വച്ചിരുന്ന ഉടമയുടെ നാല്‍പ്പതിനായിരം വില വരുന്ന ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവില്‍ പോയി. വില്‍പ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ…
Read More