കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…
Read MoreTag: 43
സഹപ്രവര്‍ത്തകരായ 43പേരില്‍ നിന്ന് തനിക്ക് ഉപദ്രവം നേരിട്ടെന്ന് വനിതാ എഞ്ചിനിയറുടെ പരാതി ! യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരായ 43 പേര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി വനിതാ എഞ്ചിനിയറുടെ പരാതി. നോയിഡയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഗാസിയാബാദ് സ്വദേശിനിയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നോയിഡ സെക്ടര്‍ 58 പോലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ നോയിഡയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തുവരുന്ന യുവതിയാണ് പരാതിക്കാരി. ചിലര്‍ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍, മറ്റുചിലര്‍ കൂടെകിടക്കാന്‍ ക്ഷണിച്ചെന്നും, ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇതിനുപുറമേ തനിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അശ്ലീലപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ 21 സഹപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബാക്കി 22 പേരുടെ വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്നും പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ ഉപദ്രവത്തെക്കുറിച്ച് വനിതാ കമ്മീഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നേരത്തെ…
Read More