ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല ! 19കാരിയായ മകളേക്കാള്‍ ചെറുപ്പക്കാരിയായി 43കാരിയായ അമ്മ; അദ്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ…

സോഷ്യല്‍ മീഡിയ അദ്ഭുതത്തോടെയാണ് ഈ അമ്മയെയും മകളെയും നോക്കിക്കാണുന്നത്. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാല്‍ കൂട്ടത്തില്‍ ആരാണ് മകളെന്ന് സംശയം തോന്നിപ്പോകും. കാലിഫോര്‍ണിയ സ്വദേശിയായ ജോളീന്‍ ഡയസാണ് പ്രായം കൊണ്ട് മകളെ തോല്‍പ്പിക്കുന്നത്. 19 കാരിയായ മകള്‍ മെയ്ലാനിക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ജോളീന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എലിമെന്ററി സ്‌കൂള്‍ ടീച്ചറായ ജോളീനെ കണ്ടാല്‍ 43 വയസുണ്ടെന്ന് ആരും വിശ്വസിക്കില്ല. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീന്‍ പറയുന്നു. ഫിറ്റ്‌നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചര്‍മ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീന്‍ പറയുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രം കാണുന്ന ആരും അമ്മയാര് മകളാര് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമെന്നുറപ്പ്.

Read More