ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ജനിക്കുന്നതു തന്നെ ആളുകള്‍ സൗഭാഗ്യമെന്നു കരുതിയിരിക്കെ ഒറ്റപ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ ജനിച്ചാലോ…? അതും നിരവധി തവണ. ഉഗാണ്ടയിലെ കബിമ്പിരി സ്വദേശി മറിയം നബത്താന്‍സിയാണ് ഈ അത്ഭുത പ്രതിഭ. ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു പ്രാവശ്യം, ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ പിറന്നത് മൂന്നു പ്രാവശ്യം. പിന്നെ അനവധി ഇരട്ടകളും. അങ്ങനെ പ്രായം 37ല്‍ എത്തിയപ്പോഴേക്കും മറിയം ജന്മം നല്‍കിയത് 44 കുട്ടികള്‍ക്ക്. ഇതില്‍ ആറുകുട്ടികള്‍ പ്രസവത്തോടെ തന്നെ മരിച്ചു. എങ്കിലും 38 ചുണക്കുട്ടികളെ പരിപാലിക്കാന്‍ ഈ അമ്മയ്ക്ക് സമയം തികയുന്നില്ല. എല്ലാം കുട്ടികളെയും മറിയം ഗര്‍ഭം ധരിച്ചത് ഭര്‍ത്താവില്‍ നിന്നു തന്നെയാണ്. അഞ്ചു മാസം മുതല്‍ 23 വയസ്സ് പ്രായമുണ്ട് മക്കള്‍ക്ക്. ചെറുപ്രായത്തില്‍ ഇത്രയധികം കുട്ടികളുടെ അമ്മയായ മറിയത്തെ ‘ലോകത്തെ ഏറ്റവും സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ’ എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.…
Read More