സാഹസികരെ ഹിമാലയം എപ്പോഴും മാടിവിളിക്കാറുണ്ട്. ആ വിളിയില്‍ ആകൃഷ്ടനായാണ് തായ് വാന്‍ സ്വദേശിയായ ലിയാങ് ഷെംങുവെന്ന ചെറുപ്പക്കാരനുംകാമുകിയും അങ്ങോട്ടു പോകുന്നത്. എന്നാല്‍ അവിടെ വച്ച് അപകടത്തില്‍ പെട്ട ലിയാങിന്റെ വിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു മാത്രം.47 ദിവസമാണ് ലിയാങ് ഹിമാലയത്തിലെ ഒരു വിജനപ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞത്. ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ആ കറുത്ത ദിനങ്ങള്‍ ലിയാങ് ഓര്‍ക്കുകയാണ്. മാര്‍ച്ച് ഒമ്പതിനാണ് ലിയാങ് ഷെംങ്യുവും കാമുകി ല്യു ഷെന്‍ ചുന്നും ട്രക്കിങ്ങിനായി ഹിമാലയന്‍ താഴ്വരയിലെത്തിയത്. ദോങ്ഹ്വ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. മാര്‍ച്ച് ഒമ്പതിന് ട്രക്കിംഗ് ആരംഭിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ചയില്‍ ഇരുവരും ഒറ്റപ്പെട്ട് പോവുകയായിരുന്നുവെന്ന് ചികിത്സയിലിരിക്കെ ലിയാംങ് ഷെംങ്യു ഡോക്ടര്‍മാരോട് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നരമാസത്തോളമായി ഇവര്‍ക്ക് വേണ്ടി അധികൃതര്‍ തിരച്ചിലിലായിരുന്നു. മഞ്ഞില്‍ മൂടിയിരിക്കുന്ന നിലയില്‍ ഒരാളെ കണ്ടെത്തിയതായ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ …
Read More