ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുമാക്കുരു ജില്ലയിലെ ഗോഡേക്കറില്‍ ഉണ്ടായ സംഭവത്തില്‍ ഇടയന് കോവിഡ് ഉറപ്പാക്കിയതോടെ 47 ആടുകള്‍ക്കാണ് ക്വാറന്റൈന്‍ നല്‍കിയത്. ബംഗളുരുവില്‍ നിന്നും 127 കിലോമീറ്റര്‍ മാറി തുമാക്കുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ രണ്ടു ഗ്രാമങ്ങളില്‍ 300 വീടുകളിലായി 1000 ലധികം പേരുണ്ട്. അടുത്തിടെ ആട്ടിടയന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാല് ആടുകള്‍ ചാകുകയും കൂടി ചെയ്തതോടെ ഗ്രാമീണര്‍ ഭീതിയിലായി. ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടില്‍ നിന്നും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വിഭാഗത്തിലാണ് ആടുകള്‍ക്ക് ക്വാറന്റൈന്‍. ഗ്രാമീണരുടെ കടുത്ത എതിര്‍പ്പാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്നാണ് ഗ്രാമീണര്‍ കരുതിയത്. ആടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചത്ത ആടുകളെ…
Read More