കാമുകി നല്‍കുന്ന ഏതൊരു സമ്മാനവും കാമുകന് ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. ഇവിടെ കാമുകി നല്‍കിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ 47 വര്‍ഷം സൂക്ഷിച്ച കാനഡ സ്വദേശിയായ അഡ്രിയാന്‍ പിയേഴ്‌സ് ആണ് കഥാനായകന്‍. 1970ല്‍ അഡ്രിയാന്റെ ടൊറന്റോയിലെ ജോര്‍ജ് എസ്. ഹെന്‍ട്രി സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലത്തായിരുന്നു ആ സമ്മാനം കിട്ടിയത്. അന്ന് പതിനേഴു വയസു മാത്രമുണ്ടായിരുന്ന അഡ്രിയാന് വിക്കി എന്ന കാമുകി നല്‍കിയതായിരുന്നു ആ സമ്മാനം.അഡ്രിയാന്‍ ഇത് തുറക്കാതെ വീട്ടില്‍ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാല്‍, സമ്മാനം നല്‍കി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഡ്രിയാനെ തേച്ചിട്ട് വിക്കി സ്ഥലം വിട്ടു. താന്‍ പ്രാണനുതുല്യം സ്‌നേഹിച്ചയാള്‍ ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യത്തില്‍ വീട്ടില്‍ ചെന്ന അഡ്രിയാന്‍ വിക്കി നല്‍കിയ സമ്മാനം എടുത്ത് വലിച്ചെറിഞ്ഞു.അത് നേരെ ചെന്ന് വീണത് വീട്ടിലെ ക്രിസ്മസ് ട്രീയുടെ അടിയിലേക്കായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം…
Read More