റെയില്‍വേ പോലീസിന് എന്ത് ശിവന്‍കുട്ടി എന്ത് ആനാവൂര്‍ നാഗപ്പന്‍! പിണറായിയുടെ ബലത്തില്‍ കേരളാപോലീസിനോടു കളിക്കുന്ന കളി റെയില്‍വേ പോലീസിനോടു കളിച്ച നേതാക്കന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്…

തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അജ്ഞാനുവര്‍ത്തികളായാണ് കേരളാപോലീസ് എന്നും പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ സംഘടനകളും നേതാക്കന്മാരും ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. രണ്ട് ദിവസം പൊതു പണിമുടക്ക് നടത്തുമ്പോഴും ഇടത് നേതാക്കളുടെ മനസ്സില്‍ ഈ ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം തടഞ്ഞും കടകള്‍ അടപ്പിച്ചും അവര്‍ നിരത്തുകളില്‍ നിറഞ്ഞു. ഒടുവില്‍ ഒരു വെറൈറ്റിയ്ക്കു വേണ്ടി തീവണ്ടിയും അങ്ങ് തടഞ്ഞു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ തടയല്‍ നടന്നു. എന്നാല്‍ റെയില്‍വേ പൊലീസിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കേരള സര്‍ക്കാരുമായി ബന്ധമില്ലെന്ന് സമരക്കാര്‍ ആരും ഓര്‍ത്തില്ല. ഇതിനാല്‍ തന്നെ പ്രമുഖ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ ആര്‍.പി.എഫ്. കേസെടുത്തു. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത്…

Read More