കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കു ദിനത്തില്‍ ഇവര്‍ ചെയ്ത നന്മ പ്രവര്‍ത്തി പലരെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പാനൂര്‍ ടൗണിന്റെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണവും വെള്ളവുമായി രംഗത്തിറങ്ങിയാണ് ഇവര്‍ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. കൊല്‍ക്കത്തയിലെ ജല്ലായ് ജില്ലയിലെ സിലിഗുഡിയില്‍ നിന്നെത്തിയ പതിമൂന്ന് തൊഴിലാളികളാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെത്തിയത്.നിര്‍മ്മാണ തൊഴിലാളികളായ ഇര്ഫാന്, ഹമീദ്, നവദീപ്, ബാബൂല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പോലും അടഞ്ഞ് കിടന്ന പാനൂര്‍ ടൗണിലെ കടവരാന്തയില്‍ കഴിയുന്നവര്‍ക്ക് ബിരിയാണിയുമായി എത്തിയത്. ടൗണിന് സമീപത്തുള്ള ക്വാട്ടേഴ്സില്‍ താമസിക്കുകയാണ് ഈ ബംഗാള്‍ തൊഴിലാളികള്‍. നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് കാരണം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനായില്ല. അതിനാല്‍ തെരുവോരങ്ങളില്‍ കഴിയുന്നവരുടെ വിഷമം മനസ്സിലാക്കി താമസ സ്ഥലത്തു വെച്ച് ബിരിയാണി പാചകം…
Read More