അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന് സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ അഞ്ചോളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാള്‍ വാടകയ്ക്ക് നല്കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധന് ലൈംഗികമായി പീഡിപ്പിച്ച കാര്യം തുറന്നു പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം…
Read MoreTag: 5 year old girl
മധുര പലഹാരം നല്കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്ത്തകന്…
മധുര പലഹാരം നല്കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില് ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു
Read Moreഅഞ്ചുവയസുകാരി പ്രൊഫഷണല്‍ ഡാന്‍സറുടെ മെയ് വഴക്കത്തോടെ നൃത്തം ചെയ്തപ്പോള്‍ ഞെട്ടിയത് വിധികര്‍ത്താക്കള്‍ ! എന്നാല്‍ കുട്ടിയെ ഡാന്‍സ് പഠിപ്പിച്ച യുവാവിനെ കണ്ടതോടെ ഏവരുടെയും കണ്ണു നിറഞ്ഞു; വീഡിയോ വൈറലാവുന്നു…
വര്‍ഷങ്ങളുടെ പരിചയമുള്ള പ്രൊഫഷണല്‍ ഡാന്സര്മാരെപ്പോലെ അഞ്ചു വയസുകാരി നൃത്തം ചെയ്തപ്പോള്‍ ഞെട്ടിയത് വിധികര്‍ത്താക്കളാണ്. ഒരു റിയാലിറ്റി ഷോയിലാണ് അസാധ്യ മെയ് വഴക്കത്തോടെ അവള് ഡാന്‍സ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ഹിറ്റാണ്. ഡാന്‍സ് അവസാനിച്ചപ്പോള്‍ വിധികര്‍ത്താക്കളും സദസ്സില്‍ ഇരുന്നവരും ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചാണ് അവളെ അഭിനന്ദിച്ചത്. മത്സരാര്‍ത്ഥിയെ അഭിനന്ദിക്കാനായി വിധികര്‍ത്താക്കളില്‍ രണ്ട് പേര് വേദിയിലുമെത്തി. വിധികര്‍ത്താക്കളില്‍ ഒരാളായ ശില്പ ഷെട്ടി കുട്ടിയെ വാരിയെടുത്തു, മറ്റെയാള്‍ ചുംബിച്ചു. വൈഷ്ണവി എന്ന കുട്ടിയാണ് ഏവരെയും അമ്പരിപ്പിച്ചത്.കുട്ടിയെ ഡാന്‍സ് പരിശീലിപ്പിച്ചയാളും വേദിയില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും വിധികര്‍ത്താക്കള്‍ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ സദസില്‍ നിന്നും വേദിയിലേക്ക് അദ്ദേഹം വരുന്നത് കണ്ട് ഏവരും ഞെട്ടി. ഇഴഞ്ഞാണ് അദ്ദേഹം സദസിലേക്ക് എത്തിയത്. ഇരു കാലുകളും തളര്‍ന്ന അദ്ദേഹമാണ് വൈഷ്ണവിയെ പരിശീലിപ്പിച്ചത്. കണ്ണുനീര് അടക്കാന്‍ പാടുപെടുന്ന ശില്പ ഷെട്ടിയെയാണ് പിന്നീട് കണ്ടത്. വേദിയില്‍ നിന്നും…
Read More