റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസര്‍ക്കാര്‍ ! പുതിയ വില ഇങ്ങനെ…

രാജ്യത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന്റെ ഒരു ഒരു ഡോസ് മരുന്ന് 2450 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാഡില ഹെല്‍ത്കെയര്‍, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാര്‍മ, മൈലന്‍ ലബോറട്ടറീസ്, സിന്‍ജീന്‍ ഇന്റര്‍നാഷനല്‍ എന്നീ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More