ടിക്കറ്റ് എടുക്കാന്‍ വന്ന യാത്രക്കാരനില്‍ നിന്നും റെയില്‍വേ ജീവനക്കാരന് പണം തട്ടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടിക്കറ്റ് ലഭിക്കുന്നതിനായി 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്. എന്നാല്‍ 500 രൂപ മാറ്റിയ ജീവനക്കാരന്, യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് പറഞ്ഞ് ബാക്കി ടിക്കറ്റ് തുക ചോദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, റെയില്‍വേ ജീവനക്കാരനെതിരേ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരന് 500 രൂപ നല്‍കിയിട്ടും യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് ജീവനക്കാരന് വാദിക്കുകയായിരുന്നു. ഗ്വാളിയോര്‍ സൂപ്പര്‍ഫാസ്റ്റില്‍ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറില്‍ 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരന് നോട്ട് മാറ്റുകയും തന്റെ കീശയില്‍ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതല്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ജീവനക്കാരന്റെ തട്ടിപ്പിന്റെ വീഡിയോ റെയില്‍വേ വിസ്പേഴ്സ്…
Read MoreTag: 500
തോട്ടില്‍ 500 രൂപ നോട്ടിന്റെ ചാകര ! പരിശോധിച്ചപ്പോള്‍ കണ്ടത് ഇഷ്ടംപോലെ കള്ളനോട്ടുകള്‍…
മലപ്പുറം മഞ്ചേരിയില്‍ മേലാകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഒരുകെട്ട് അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചില നോട്ടുകള്‍ കത്തിച്ച നിലയിലാണ്. ഒരേ സീരിയല്‍ നമ്പറാണ് തോട്ടില്‍ നിന്നും ലഭിച്ച നോട്ടില്‍ അടിച്ചിരിക്കുന്നന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മേലാകം നെല്ലിപ്പറമ്പ് റോഡില്‍ കമുക് തോട്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ഒരുകെട്ട് നോട്ടുകള്‍ പകുതി കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കള്ളനോട്ട് മാഫിയയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന് ജനത…
വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള് ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന് പൗരന്മാര് ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…
Read Moreഅജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…
കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്. ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read More