ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി സംബന്ധിച്ച കേസുകളില്‍ വിധിപറഞ്ഞ് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റീസുമാരായ ബി.ആര്. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്.നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയിയോട് യോജിച്ചു. ഗവായിയുടെ വിധിയില്‍നിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി…
Read MoreTag: 500 rupees
കരുതലുള്ള പിതാവ് ! കടയില്‍ നന്നാക്കാന്‍ നല്കിയ റേഡിയോയില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ ഒരു കെട്ട് നോട്ട്; മരണപ്പെട്ട പിതാവ് മക്കള്‍ക്കായി കരുതിവെച്ചത്…
കടയില്‍ നന്നാക്കാന്‍ കൊണ്ടുവന്ന റേഡിയോ അഴിച്ചു നോക്കിയ ടെക്നീഷ്യന്റെ കണ്ണുതള്ളി. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ അതാ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാനെത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന് റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാര്‍ക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ച് വന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്. അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്ഷന് പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചതായിരുന്നുവെന്നും വീട്ടുകാര്‍…
Read Moreവീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാന്‍ വച്ച പൈസ ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങുന്നത് ‘എന്തൊരു ദ്രാവിഡാണ്’ ! വടക്കാഞ്ചേരി എസ്ഐയെ പഴിപറഞ്ഞ് യുവാവ്…
ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് വയ്ക്കേണ്ടത് ജീവന്‍രക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്. ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈന്‍ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പൊലീസുകാര്‍ ഫൈന്‍ അടപ്പിച്ചതെന്നും യുവാവ് പറയുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍…
Read More