തന്നേക്കാള്‍ ഒരു വയസു മാത്രം പ്രായം കുറഞ്ഞ ആള്‍ക്ക് 10 വയസ്സുള്ള മകളെ വിവാഹം ചെയ്തു കൊടുത്ത് അച്ഛന്‍. 50000 രൂപയ്ക്കാണ് അച്ഛന്‍ ബാലികയെ 35 വയസുള്ള ആള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത്. ഗുജറാത്തിലെ ബനസ്‌കന്തയിലെ ആദിവാസി പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പൊലീസ് എസിപി കെഎം ജോസഫ് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേസില്‍ പൊലീസ് നടപടി. പൊലീസ് അന്വേഷണത്തിലാണ് ഇത് വിവാഹരൂപത്തിലുള്ള വില്‍പ്പനയാണെന്ന് വ്യക്തമായത്. ഗോവിന്ദ് താക്കൂര്‍ എന്നയാളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുന്‍പ് ബനസ്‌കന്തയ്ക്കടുത്ത് നടന്ന ആഘോഷത്തിനിടെ ജഗ് മല്‍ ഗമര്‍ എന്ന ഏജന്റാണ് പെണ്‍കുട്ടിയെ താക്കൂറിന് കാണിച്ചുകൊടുത്തത്. ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവര്‍ തമ്മില്‍ ധാരണയിലെത്തിയത്. എന്നാല്‍ ആദ്യഘട്ടമായി 50000 രൂപയാണ്…
Read More