കളമശ്ശേരി കൈപ്പടമുകളില്‍ 500 കിലോ ചീഞ്ഞ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത വിതരണ കേന്ദ്രം ഉടമ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് സുനാമി ഇറച്ചി കേരളത്തിലേക്ക് എത്തുന്നതെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുഖ്യമായും പൊള്ളാച്ചിയില്‍ നിന്നാണ് എത്തുന്നത്. സുനാമി ഇറച്ചിയെത്തിക്കാന് ഒരു ഇടനിലക്കാരന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളിലേക്കെത്താന്‍ ജുനൈസിന്റെ ഫോണ്‍ കോള്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നാട്ടുകാരും ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ സഹായിച്ചതായി കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ് പറഞ്ഞു. കൈപ്പടമുകളില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസ് കോഴിയിറച്ചി വില്‍പ്പന കേന്ദ്രം നടത്തിയിരുന്നത്. ഇവിടെ നിന്ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം…
Read More