ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ കാമുകന് വെറും 22 വയസ്സ് മാത്രമാണ് പ്രായം. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി! ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഗ്നര്‍ റിബെയ്റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി…
Read More