ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് കഠിനശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. 2017 നവംബര്‍ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം. ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ-മെയിലൂടെ ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം…
Read MoreTag: 58
വിരമിക്കല്‍ പ്രായം 58 ആക്കുന്നതിലൂടെ ലാഭിക്കാവുന്നത് 5266 കോടി രൂപ ! അവധി ആനുകൂല്യങ്ങളെല്ലാം നിര്‍ത്തണം; സംസ്ഥാന സര്‍ക്കാരിന് ചെലവു ചുരുക്കല്‍ ശിപാര്‍ശയുമായി വിദഗ്ധസമിതി…
സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ചെലവു ചുരുക്കല്‍ ശിപാര്‍ശകളുമായി വകുപ്പു മേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്നാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്. ഇങ്ങനെയായാല്‍ വര്‍ഷം 5265.97 കോടി രൂപ ഇതിലൂടെ മാത്രം ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്കിയാല് മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശിപാര്‍ശകളാണ് സമിതി നല്‍കുക. സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി നല്‍കുക. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശ മുമ്പേ വന്നിട്ടുള്ളതാണെങ്കിലും യുവജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ സര്‍ക്കാരുകള്‍ തഴഞ്ഞു വിടുകയായിരുന്നു.
Read More