നമ്മുടെ കുട്ടികള്‍ വീട്ടിലും സ്‌കൂളിലും പോലും സുരക്ഷിതമല്ലാത്ത കാലമാണിത്. ക്ലാസ് മുറികളില്‍ കുട്ടികള്‍ ശാരീരിക അതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍ അനുദിനം കൂടിവരികയാണ്. 60കാരനായ അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് 17കാരി പെണ്‍കുട്ടി ഇവിടെ. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യം പങ്കുവെച്ചത്. അമ്മ പകര്‍ന്നു നല്‍കിയ ധൈര്യമാണ് തന്നെ ഈ സാഹചര്യം നേരിടാന്‍ സന്നദ്ധമാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…”അടുത്തിടെ, 60 വയസ്സുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കല്‍ സംഗീത പഠനത്തിനായി ഞാന്‍ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാല്‍ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസ്സില്‍ എന്റെ കസേര അടുപ്പിച്ച് അയാളെന്റെ കൈകളില്‍ തൊടാന്‍ തുടങ്ങി. എന്റെ കൈകള്‍ക്കും നെഞ്ചിനും മുകളിലൂടെ അയാള്‍ കണ്ണുകള്‍ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം…
Read More