പ്രണയത്തിന് പ്രായം ഒരു പ്രശ്നമേയല്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്പാക്കിസ്ഥാനില് നിന്നുള്ള ലിയാഖത്ത് അലിയുടെയും ഷുമൈലയുടെയും ജീവിതം. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്. ലാഹോറില്‍വച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായതാവട്ടെ അലിയുടെ ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതില്‍ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും തങ്ങള്‍ പ്രണയത്തിലായി എന്നുമാണ് ഇവര്‍ പറയുന്നത്. പ്രണയത്തില്‍ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. പ്രണയിക്കാന്‍ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ”എനിക്ക് പ്രമേഹമോ രക്ത…
Read More