72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയും നഗ്നദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി മണികണ്ഠന് (38),പല്ലാവരം സ്വദേശി എം മണികണ്ഠന് (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. തുടര്‍ന്ന് വയോധിക വാതില്‍ തുറന്നപ്പോള്‍ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു. വീട്ടില്‍ കയറിയ പ്രതികള്‍ 72കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും…
Read More