ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്നും പട്ടാപ്പകല്‍ വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് നിത്യേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ കുറവ് കണ്ടപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. കടവന്ത്രയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ സെല്‍ഫ് സര്‍വീസ് പ്രീമിയം മദ്യവില്‍പ്പനശാലയില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്. 5800 രൂപ വില വരുന്ന ബെല്‍വെഡെരെ വോഡ്കയും 1500 രൂപ വില വരുന്ന ബകാര്‍ഡി ലെമണുമാണ് മോഷണം പോയത്. 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മദ്യക്കുപ്പികള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More