പതിനഞ്ചുകാരിയെ ഉപദ്രവിച്ചെന്ന കേസില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ.സി എം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്സോ കേസാണിത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read MoreTag: 78
ചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍കരുത്തോടെ 17-ാം ലോക്സഭ ! ഇത്തവണ ലോക്സഭയില്‍ എത്തുന്നത് 78 വനിതകള്‍; എന്നിരുന്നാലും വനിതാ പ്രാതിനിത്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്കു മുമ്പില്‍…
ചരിത്രത്തിലെ ഏറ്റവും വലിയ വനിതാപ്രാതിനിത്യത്തിനാണ് 17-ാം ലോക്സഭ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ 78 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്. പുതിയ ലോക്സഭ. 14 ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ. റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. വര്‍ഷങ്ങളായി മാറ്റി വച്ചിരിക്കുന്ന വനിത സംവരണ ബില്‍ ഇക്കുറിയെങ്കിലും പാസാക്കുമോയെന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 1957 ലെ ലോക്സഭയില്‍…
Read More