പ്രണയത്തിന് ജാതിയും മതവും പ്രായവുമൊന്നും ഒരു മാനദണ്ഡമല്ലെന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സും ഈജിപ്തുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം തമ്മിലുള്ള പ്രണയം. ഐറിസ് ജോണ്‍സിന് 80 വയസാണുള്ളത്, വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന വരന് 35 വയസും. ഈ പ്രായ വ്യത്യാസം തന്നെയാണ് ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണവും. ഫേസ്ബുക്കാണ് ഇവരുടെ പ്രണയകഥയിലെ ഹംസം എന്നു പറയാം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്ക് വഴിയാണ്. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവിടെ ഇരുവരും ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകാത്ത വിധം ഇവര്‍ അടുത്തു. തുടര്‍ന്ന് വിവാഹിതരാകാം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തുകയായിരുന്നു. വിവാഹത്തിനുള്ള നടപടികള്‍ക്കായി തിരിച്ച് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോള്‍. ഇതിനിടയില്‍ ഒരു ടിവി ഷോയില്‍ പങ്കെടുത്തതോടെയാണ് ഇരുവരുടേയും പ്രണയം ചര്‍ച്ചയായത്. ബ്രിട്ടീഷ് എംബസിയുമായി…
Read MoreTag: 80
വെറും 80 രൂപയ്ക്ക് ഇറ്റലിയില്‍ നല്ല കിടിലന്‍ വീട് സ്വന്തമാക്കാം ! ഉഗ്രന്‍ ഓഫറുമായി ആളുകളെ കാത്ത് ഇറ്റാലിയന്‍ ഗ്രാമം…
ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ”ടൈം’ എന്നല്ലാതെ എന്തു പറയാന്‍. വെറും 80 രൂപയ്ക്ക് വീട് വില്ക്കാന് തയ്യാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേയ്ക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്ക്കാന് തയ്യാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്കോ ടാര്‍ട്ടാഗ്ലിയ പറയുന്നത്. എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും.…
Read Moreഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും പണിയറിയാത്തവര്‍ ! ഇന്ത്യ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക നയരൂപീകരണം നടത്തിയില്ലെങ്കില്‍ പണിപാളുമെന്ന് റിപ്പോര്‍ട്ട്…
തിരുവനന്തപുരം: ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും വിജ്ഞാന സമ്പദ്വ്യവസ്ഥയില് തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖല ആവശ്യപ്പെടുന്ന നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നൈപുണ്യമുളളവര്‍ കേവലം 2.5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്പിരിംഗ് മൈന്‍ഡ്സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ സര്‍വേ റിപ്പോര്‍ട്ടിലാണ് നിരാശാജനകമായ ഈ കണ്ടെത്തല്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ മികവുറ്റ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍മാത്രം പ്രാപ്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് പ്രത്യേക നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്കില്‍ ഉളളവര്‍ 4.6…
Read More