കാമുകനോടുള്ള ദേഷ്യം മൂത്തതിനെത്തുടര്‍ന്ന് 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളില്‍ വലിഞ്ഞു കയറിയ പെണ്‍കുട്ടിയെയും പിന്നാലെ കയറിയ കാമുകനെയും സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്ഗഢിലെ ഗൗരേല പേന്ദ്ര മര്‍വാഹി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫോണ്‍ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെ ടവറിനു മുകളില്‍ കയറി. ഇറങ്ങാന്‍ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. സംഭവം കണ്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകള്‍ക്കുശേഷം ഇരുവരും വഴങ്ങി. സംഭവത്തില്‍ പോലീസ് കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീതു നല്കി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More