ഈ മാസം 15ഓടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്പെക്ടസിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 1950ന് ശേഷം 2020 ല്‍ ജനസംഖ്യാ വര്‍ധനവ് ഒരു ശതമാനത്തിന് താഴെയെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്, ഫിലീപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ല്‍ 970 കോടിയും 2080 ല്‍ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 ാം വര്‍ഷം വരെ തുടരുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട്…
Read MoreTag: 800
800 സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു ! വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ ബലാല്‍സംഗ ഭീഷണി…
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതായി നടന് വിജയ് സേതുപതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഈ ട്വിറ്റര്‍ വന്നതിനു പിന്നാലെ അക്കൗണ്ടിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു. മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന് തന്നെ രംഗത്തെത്തിയിരുന്നു. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ്…
Read More