ഒറ്റയ്ക്കു കഴിയുന്ന വൃദ്ധരുടെ വീട് നോക്കി മോഷണം നടത്തുന്ന നിരവധി ക്രിമിനലുകളുണ്ട്. അത്തരത്തില്‍ ഒരു വീട്ടില്‍ വൃദ്ധ തനിച്ചാണെന്നു കരുതി ആക്രമിക്കാന്‍ വന്ന യുവാവിന് കിട്ടിയതാവട്ടെ എട്ടിന്റെ പണിയും. ആക്രമിക്കാന്‍ വന്ന യുവാവിനെ ചൂലും ഷാമ്പുവും ഉപയോഗിച്ചാണ് 82കാരി കീഴ്‌പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് ചൂലും ഷാപുവും കൊണ്ട് അക്രമിയെ അടിച്ചൊതുക്കിയത്. പതിവുപോലെ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു തട്ടു കേട്ടു. വാതിലിന് പുറത്ത് നിന്ന യുവാവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അടുത്തുണ്ടായിരുന്ന ചെറിയ മേശ എടുത്ത് ബോഡി ബില്‍ഡര്‍ കൂടിയായ വില്ലി അടിച്ചു. ഇയാള്‍ നിലതെറ്റി വീണതോടെ മുഖത്തേക്ക് ഷാംപു ഒഴിക്കുകയായിരുന്നു. പിന്നെ ചൂലെടുത്ത്…
Read More