പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാന്‍ഡായ ലെയ്സില്‍ ചിപ്പ്സിന്റെ അളവു കുറച്ച് കാറ്റ് മാത്രമായതിനെതിരെ നടപടി. പാക്കറ്റില്‍ കാണിച്ച അളവിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. 85,000 രൂപയാണ് പിഴ തൃശൂര്‍ ലീഗല്‍ മെട്രോളജി പിഴ ഈടാക്കിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. 115 ഗ്രാം തൂക്കം അവകാശപ്പെടുന്ന മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് കണ്ടെത്തി. മുമ്പും ലെയ്സിനെപ്പറ്റി ഇത്തരത്തിലുള്ള ആക്ഷേപങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ലെയ്സ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
Read MoreTag: 85000
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…
അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു. ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല. 1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില…
Read More