ഫേക്ക് ഐഡിയിലൂടെ തന്നെ ആക്ഷേപിച്ച പ്രതിയെ പിടിക്കാന്‍ പത്തൊമ്പതുകാരി സഞ്ചരിച്ചത് 900 കിലോമീറ്റര്‍; കുറ്റവാളിയെ ഒരു മണിക്കൂറിനകം അറസ്റ്റു ചെയ്തത് രണ്ടു തവണ; സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: വ്യാജപ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ തന്നെ ശല്യം ചെയ്ത ഒരു വ്യാജ പ്രൊഫൈലുകാരനെ പിടിക്കാന്‍ 900 കിലോമീറ്ററാണ് 19കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മദ്ധ്യപ്രദേശിലെ കണ്ഡവ എന്ന സ്ഥലത്തേക്കാണ് ഇവര്‍ 36 കാരനായ ഭര്‍ത്താവിനൊപ്പം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്ര ചെയ്തത്. തന്ത്രപരമായി പ്രതിയെ കുടുക്കാനായിരുന്നു ശ്രമം. ഡല്‍ഹി പൊലീസിലാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. ഗായികയും മോഡലുമായ ഇവരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഷാകിര്‍ ഹുസൈന്‍ എന്നയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായായിരുന്നു പരാതി. എന്നാല്‍ നടപടിയൊന്നും എടുത്തില്ല. തന്റെ ഒപ്പം രണ്ടു ദിവസം ബംഗളുരുവില്‍ താമസിച്ചാല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്് ചെയ്യാമെന്നും ഹുസൈന്‍ പറഞ്ഞു. ഡല്‍ഹി പോലീസ് സംഭവത്തില്‍ നടപടിയെടുക്കാഞ്ഞതോടെ ഇവര്‍ മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചു. ഇവരുടെ ഭര്‍ത്താവ് നേരത്തെ കണ്ഡവയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രദേശത്തെ…

Read More