ആറു കിലോമീറ്റര്‍ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവര്‍ പുറത്താക്കിയത്. കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് ഡ്രൈവര്‍ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പടെ ഊരി മാറ്റി കുടുംബത്തെ പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛന് ആരോപിച്ചു. വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More