തൃഷയെ കടത്തിവെട്ടാന്‍ ഭാവന ! 96ന്റെ കന്നടപ്പതിപ്പിലൂടെ താരസുന്ദരിയുടെ വന്‍തിരിച്ചുവരവ് ; സൂപ്പര്‍ ഗാനത്തിന്റെ വീഡിയോ വൈറലാകുന്നു…

വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 എന്ന സിനിമ ദക്ഷിണേന്ത്യയില്‍ വന്‍ തരംഗമായിരുന്നു. സിനിമ എത്തുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ‘കാതലേ കാതലേ’ എന്ന ഗാനം ആസ്വദക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. ചിന്‍മയിയുടെ ആലാപനവും ഗോവിന്ദ് വസന്തയുടെ സംഗീതവും വിജയ് സേതുപതിയുടെയും തൃഷയുടെയും മത്സരിച്ചുള്ള അഭിനയവും ചേര്‍ന്നപ്പോള്‍ ‘കാതലേ, കാതലേ’ എന്ന ഗാനം എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോള്‍ ചിത്രത്തിന്റെ കന്നട പതിപ്പായ ’99’ ലെ ‘നവിലുഗരി’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടുകയാണ്. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം കന്നടയില്‍ ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണ്. വിജയ് സേതുപതിക്കു പകരം ഗണേഷ് എത്തുന്നു. കാതലേ കാതലേ പോലെ തന്നെ മനോഹരമായ മെലഡിയായാണ് നവിളുഗരിയും എത്തുന്നത്. ശ്രേയ ഘോഷാലിന്റെ അതി മനോഹരമായ ആലാപനം. കവിരാജിന്റേതാണു വരികള്‍. അര്‍ജുന്‍ ജന്യയുടെ സംഗീതം. മികച്ച പ്രതികരണമാണു…

Read More

96ലെ ഡിലീറ്റ് ചെയ്ത രണ്ടാമത്തെ രംഗങ്ങള്‍ പുറത്ത് ! ആദ്യ രംഗങ്ങളെ ഏറ്റെടുത്തതു പോലെ രണ്ടാം രംഗങ്ങളും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍; വീഡിയോ വൈറല്‍…

സമീപകാലത്തിറങ്ങിയ പ്രണയചിത്രങ്ങളില്‍ പ്രേക്ഷകരെ ഏറ്റവുമധികം സന്തോഷിപ്പിച്ച ചിത്രമാണ് 96. തൃഷയും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച ചിത്രം കേരളത്തിലും വന്‍വിജയമായിരുന്നു. ചിത്രത്തിലെ നീക്കം ചെയ്ത സീനുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ചിത്രത്തിന് ലഭിച്ച അതേ കയ്യടിതന്നെയാണ് ഡിലീറ്റഡ് സീനുകള്‍ക്കും ലഭിച്ചത്. ഇപ്പോള്‍ നീക്കം ചെയ്ത മറ്റൊരു സീന്‍ കൂടി പുറത്തുവന്നിരുന്നു. റാമിന്റെയും ജാനകിയുടെയും കുട്ടിക്കാലത്തുള്ള മനോഹര രംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗാനകോകിലം എസ്. ജാനകി അതിഥിതാരമായെത്തിയതായിരുന്നു നീക്കം ചെയ്ത ആദ്യ ഭാഗം. ഇത് യൂട്യൂബില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഈ ഭാഗം യൂട്യൂബില്‍ വന്നപ്പോള്‍ എന്തിനാണ് ഈ മനോഹര രംഗം എടുത്തുകളഞ്ഞത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. പുതുതായി പുറത്തു വന്ന രംഗവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More

ആ മഞ്ഞകൂര്‍ത്തയ്ക്കും പറയാനുണ്ട് ചില കഥകള്‍ ! 96ലെ ഹിറ്റായ ആ മഞ്ഞ കുര്‍ത്തയ്ക്കു പിന്നിലെ കഥ പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍…

സമീപഭാവിയില്‍ കമിതാക്കള്‍ ഏറ്റവുമധികം ഏറ്റെടുത്ത ചിത്രം ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുണ്ടാവൂ 96. റാമായി അഭിനയിച്ച വിജയ് സേതുപതിയും ജാനുവായി അഭിനയിച്ച തൃഷയും ഏവരുടെയും മനസ്സില്‍ ഒരു വിങ്ങലായി നിന്നു. തൃഷയുടെ കഥാപാത്രത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ആ മഞ്ഞ കുര്‍ത്തയും. ജാനുവിനൊപ്പം ആ മഞ്ഞ കുര്‍ത്തയേയും നെഞ്ചിലേറ്റുകയാണ് ഫാഷന്‍ ലോകം. ദീപാവലി ഫാഷന്‍ വിപണിയില്‍ ആ കളര്‍ പാറ്റേണിലുള്ള കുര്‍ത്തയ്ക്ക് ഡിമാന്റ് ഏറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 96 ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധ നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് 96ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ കാര്‍ത്തിക് വിജയ് പറയുന്നത്. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രെന്‍ഡ് ആയി മാറിയ ആ മഞ്ഞ കുര്‍ത്തയുടെ കഥ പറയുകയാണ് ശുഭശ്രീ. മഞ്ഞ ഒരു ഹാപ്പി കളര്‍ ആയതു കൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ആ കുര്‍ത്ത തൃഷയുടെ മുഖത്തിന് കൂടുതല്‍…

Read More

ആ ഓരിയിടല്‍ ശബ്ദത്തിന്റെ രഹസ്യമെന്ത് ! 96ലെ കാതലേ കാതലേ എന്ന ഗാനത്തിലെ ഓരിയിടല്‍ ശബ്ദത്തിന്റെ പിന്നിലെ കഥ തുറന്നു പറഞ്ഞ് സംഗീത സംവിധായകന്‍

വിജയ് സേതുപതിയും തൃഷയും നായിക-നായകന്മാരായെത്തിയ 96 ആരാധക ഹൃദയങ്ങളില്‍ പ്രണയം വിതച്ചു കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ഏവരുടെയും ചുണ്ടില്‍. വാട്‌സ് ആപ്പ് സ്റ്റാറ്റസും റിങ്‌ടോണും എല്ലാം ഇപ്പോള്‍ കാതലേ കാതലേയാണ്.എന്നാല്‍ ഹൃദ്യമായ ഈ ഗാനത്തിന്റെ കാര്യത്തില്‍ ഒരു സംശയം അസ്വാദകരില്‍ ഉണര്‍ത്തുന്നുണ്ടായിരുന്നു. ഗാനത്തിന്റെ തുടക്കത്തിലും ഉള്ളിലും കേല്‍ക്കുന്ന മൃഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു ഓരിയിടല്‍ ശബ്ദം. എന്നാല്‍ വീഡിയോയ്ക്കുള്ളില്‍ അത്തരമൊരു ദൃശ്യം കടന്നു വരുന്നുമില്ല. പാട്ടു ഹിറ്റായതിനു ശേഷം ആളുകള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു അത്. ഇപ്പോള്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങിനെയൊരു പരീക്ഷണത്തിന് പ്രചോദനമായത്. വയലിനോടൊപ്പം ഈ…

Read More

സിനിമയിലെ പ്രണയം അവര്‍ ജീവിതത്തിലും ആവര്‍ത്തിച്ചുവോ ? 96ല്‍ റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ തമ്മില്‍ കടുത്ത പ്രണയമെന്ന് വാര്‍ത്ത…

പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96. ചിത്രം കേരളത്തിലും വമ്പന്‍ഹിറ്റാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടവര്‍ കണ്ടവര്‍ പറയുന്നു. Myself @AadhityaBaaskar and @Gourayy are just friends. Bestestest friends. We are not in a relationship. Please try to understand that Actors do have Personal Life. Thank you😊#stopspreadingfakenews Thanks for supporting #96TheMovie — Aadhitya Baaskar (@AadhityaBaaskar) October 8, 2018 ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ കുട്ടി റാമും ജാനുവുമായി എത്തിയത്. സ്‌കൂള്‍ സൗഹൃദവും പ്രണയവും അതിമനോഹരമായാണ്…

Read More

തമിഴ് സിനിമാലോകം ഇത്രയും അധഃപതിച്ചതാണെന്ന് ലോകം മനസ്സിലാക്കണം; വിജയ് സേതുപതിയുടെ 96ന്റെ കഥ തന്റേതെന്ന ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിനെതിരെ ഒരു ഗുരുതര ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്തെത്തി. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നുവെന്നും അത് മോഷ്ടിച്ചാണ് 96 നിര്‍മ്മിച്ചതെന്നുമാണ് വിച്ചു എന്ന യുവാവ് ആരോപിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടു. വിച്ചുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ. ഞാന്‍ ജീവിച്ച എന്റെ കഥ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവായ നന്ദഗോപാലിനോട് ഞാന്‍ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങള്‍ മനസിലാക്കണം.’ കഴിവുള്ളവര്‍ക്ക്…

Read More