ചെന്നൈ: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരന് അറസ്റ്റില്‍. മുന്‍ സ്കൂള്‍ പ്രിന്‍സിപ്പാളാണ് പ്രതി. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചു വരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിയില്‍ വന്നത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്ത് തന്നെയാണ് പ്രതി താമസിക്കുന്നത്. ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തു.വൃദ്ധന് കുറ്റം സമ്മതിച്ചു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും വിരമിച്ച ഇയാള്‍ സ്വന്തം വീടിനോട് ചേര്‍ന്ന് അഞ്ചു വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്മക്കളുള്പ്പെടെ ഏഴു മക്കളാണ് ഇയാള്‍ക്കുള്ളത്.
Read More