പഠനത്തിനായുള്ള പണം കണ്ടെത്താനായി പത്രമിടാനായി പോകുന്ന വിദ്യാര്‍ഥികള്‍ പല സ്ഥലങ്ങളിലും സ്ഥിരം കാഴ്ചയാണ്. രാവിലെ സ്‌കൂള്‍ സമയത്തിന് മുമ്പ് തീര്‍ക്കാം എന്നതാണ് പത്രവിതരണം കുട്ടികള്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്നാല്‍ ഈ രംഗത്ത് താരമാകുകയാണ് ചാലപ്പുറം ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ആമിന സന. പൊതുവെ പെണ്‍കുട്ടികള്‍ കടന്നുവരാത്ത പത്രവിതരണ രംഗത്തെത്തി പഠനത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ കൊച്ചുമിടുക്കി. മഴയും തണുപ്പും ഒന്നും ആമിനയുടെ പ്രഭാതങ്ങളെ അലസമാക്കാറില്ല. അതിരാവിലെ പത്രക്കെട്ടുകളുമായി സൈക്കിളില്‍ ഈ മിടുക്കി വീടുകള്‍ക്ക് മുന്നിലെത്തും. മഴയേയും മഞ്ഞിനേയും തോല്‍പ്പിക്കാന്‍ റെയിന്‍ കോട്ടും കൂട്ടിനുണ്ടാകും. പാട്ടുപഠിക്കാനുള്ള ആഗ്രഹമാണ് സ്വന്തമായി വരുമാനം കണ്ടെത്താന്‍ ആമിന സനയെ പ്രേരിപ്പിച്ചത്.ശാരദാമന്ദിരം സ്വദേശിയായ കരുന്തേയില്‍ അബ്ദുസാലുവിന്റെയും നസ്രിയയുടെയും മകളാണ് ആമിന. ആഴ്ചവട്ടത്ത് പലവ്യഞ്ജനകടയുടമയാണ് അബ്ദുസാലു. ആമിന സനയുടെ സൈക്കിള്‍ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്.…
Read More